മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; തുണികള്‍ കൊണ്ടുമൂടിയ നിലയില്‍, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 04:58 PM  |  

Last Updated: 18th June 2022 04:58 PM  |   A+A-   |  

CRIME SCENE

പ്രതീകാത്മക ചിത്രം

 

മലപ്പുറം: തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മമ്പാട് ടൗണില്‍ സംഭവം. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. 

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരിച്ചയാള്‍ മലപ്പുറം ജില്ലക്കാരനാണ്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 

കൊച്ചി മെട്രോ ഈ മാസം തന്നെ തൃപ്പൂണിത്തുറയിലേക്ക്?; പാതയ്ക്ക് സുരക്ഷാ അനുമതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ