തൂവലിൽ പിറന്ന ദശാവതാരം; ഗുരുവായൂരപ്പന് സമ്മാനം 

ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തയാണ് എംബിഎ ബിരുദധാരിയായ ലാക്മീ മേനോൻ
ലാക്മി മേനോൻ
ലാക്മി മേനോൻ

ക്ഷി തൂവലിൽ വരച്ച ദശാവതാരം ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ച് കോഴിക്കോട് സ്വദേശി ലാക്മി മേനോൻ. "തൂവലിൽ പിറന്ന ദശാവതാരം" ഭഗവാന്റെ സോപാനപടിയിൽ നേരിട്ടെത്തി ലാക്മി സമർപ്പിച്ചു. ദേവസ്വം ജീവനക്കാർ ഇത് ഏറ്റുവാങ്ങി. 

ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തയാണ് എംബിഎ ബിരുദധാരിയായ ലാക്മീ മേനോൻ. കോവിഡ് അടച്ചിടൽ കാലത്താണ് കുഞ്ഞൻ കാൻവാസിലെ വര ലാക്മി ശീലമാക്കിയത്. മഞ്ഞാടിക്കുരുവിൽ ഉണ്ണിക്കണ്ണനെ വരച്ചായി തുടക്കം. പിന്നെ പൂവിലും ഇലയിലും കായിലും എന്നു വേണ്ട കാണുന്ന കുഞ്ഞു പ്രതലമെല്ലാം ഗുരുവായുരപ്പനായുള്ള കാൻവാസാക്കി. ദശാവതാരം വരച്ചിട്ട് നാളേറെയായി. ഫാബ്രിക് പെയിന്റായിരുന്നു. അരയന്ന തൂവലിലായിരുന്നു സൃഷ്ടി. ഓൺലൈൻ വഴി തൂവൽ വരുത്തിയായിരുന്നു ചിത്രീകരണം, ലാക്മി പറഞ്ഞു. 

ചിത്രം പൂർത്തിയായപ്പോൾ കണ്ടവരെല്ലാം നല്ല അ‌ഭിപ്രായം അറിയിച്ചു പലരും ഇത് സ്വന്തമാക്കാൻ നല്ല വിലയും പറഞ്ഞു. "അതെൻ്റെ ഗുരുവായൂരപ്പനുള്ളതാന്നെന്ന് ലാക്മി അന്നേ ഉറപ്പിച്ചിരുന്നു. ആ ആഗ്രഹപൂർത്തീകരണത്തിനാണ് കുടുംഭവുമൊത്ത് ഇന്നലെ ​ഗുരുവായൂരിൽ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com