ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും സംശയങ്ങള്‍ ചോദിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 05:17 PM  |  

Last Updated: 20th June 2022 05:17 PM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍. 'ജനസമക്ഷം സില്‍വര്‍ ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന തത്സമയ സംവാദത്തില്‍ പദ്ധതിയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കും. സംശയങ്ങള്‍ കെ റെയിലിന്റെ ഫെയ്‌സ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റുകളായി ചോദിക്കാം.

പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ അകറ്റാനുള്ള നടപടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴിയുള്ള സംവാദം. നേരത്തെ 14 ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുത്തു കൊണ്ട് 'ജനസമക്ഷം' എന്ന പേരില്‍ സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ കൂടെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവാദം കൂടി സംഘടിപ്പിക്കുന്നത്. ആദ്യ പരിപാടി വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിന്? ദിലീപിനോട് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ