മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന്
By സമകാലിക മലയാളം ഡെസ്ക് | Published: 20th June 2022 04:39 PM |
Last Updated: 20th June 2022 04:39 PM | A+A A- |

ഫയല്‍ ചിത്രം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടത്താന്‍ തീരുമാനം. ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി നെഹ്‌റു ട്രോഫി വള്ളംകളി സംഘടിപ്പിക്കും.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലില്‍ വള്ളംകളി നടത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ മൂന്ന് വര്‍ഷം വള്ളംകളി മാറ്റിവെച്ചത്.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
പകുതി വഴിയില്‍ പണിമുടക്കി കേബിള്‍ കാര്‍; ആകാശത്ത് കുടുങ്ങി യാത്രക്കാര്‍, രക്ഷാപ്രവര്‍ത്തനം (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ