കൊച്ചി മെട്രോ സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചു; ഇന്നുമുതല്‍ സാധാരണ നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 03:41 PM  |  

Last Updated: 21st June 2022 03:41 PM  |   A+A-   |  

Kochi Metro service

കൊച്ചി മെട്രോ, ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ പില്ലറിന്റെ തകരാര്‍ പരിഹരിച്ചു. ഇന്നുമുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുമെന്ന്‌ കൊച്ചി മെട്രോ അറിയിച്ചു. അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പരിശോധനകള്‍ ഇന്നലെ രാത്രി പൂര്‍ത്തിയാക്കി.

ഫെബ്രുവരിയിലാണ് കൊച്ചി മെട്രോ പാളത്തിന് ചെരിവുള്ളതായി കണ്ടെത്തിയത്. കൊച്ചി പത്തടിപ്പാലത്ത് 374ാം നമ്പര്‍ തൂണിന് സമീപമാണ് ചെരിവ് കണ്ടെത്തിയത്. തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താന്‍ കൊച്ചി മെട്രോ തീരുമാനിക്കുകയായിരുന്നു. ചെരിവ് കണ്ടെത്തിയ പത്തടിപ്പാലം മുതല്‍ ആലുവ വരെ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

പത്തടിപ്പാലത്ത് നിന്ന് പേട്ട വരെയുള്ള സര്‍വീസുകള്‍ സാധാരണ പോലെ ഏഴുമിനിറ്റ് ഇടവേളയിലും പത്തടിപ്പാലത്ത് നിന്ന് ആലുവയിലേക്കുള്ള സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളയിലുമാണ് നടത്തിയിരുന്നത്. നിയന്ത്രണം നീക്കുന്നതോടെ ആലുവ- പേട്ട റൂട്ടില്‍ സര്‍വീസ് സാധാരണ നിലയിലാകും.

ഈ വാര്‍ത്ത കൂടി വായിക്കാം

48 വര്‍ഷം തടവുശിക്ഷ; വിധിക്ക് പിന്നാലെ കോടതിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ