പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 11:21 AM  |  

Last Updated: 28th June 2022 11:21 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അവിനാശിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

കുടുംബപ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കുന്നു; എസ്പിമാര്‍ക്ക് നിര്‍ദേശം, പിഴയീടാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ