പതിനൊന്നുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 03:29 PM  |  

Last Updated: 30th June 2022 03:29 PM  |   A+A-   |  

POCSO court

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 

പതിനൊന്നു വയസ്സുകാരനെയാണ് അലിയാര്‍ പീഡിപ്പിച്ചത്. 2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നന്നത്. മദ്രസയിലെ മുറിയില്‍വെച്ച് കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി സഹപാഠികളോട്
പറഞ്ഞതോടെയാണ് പീഡന വിവരം  പുറത്തറിഞ്ഞത്. ഫോണ്‍ നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ കുട്ടിയെ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയായി ഇരിക്കെ കുട്ടിയെ പീഡിപ്പിച്ചത് ഗൗരവതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ;  കോളജ് വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ