യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; തീവണ്ടികളിൽ ജനറൽ കോച്ചുകൾ വ്യാഴാഴ്ച മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 07:14 AM  |  

Last Updated: 08th March 2022 07:14 AM  |   A+A-   |  

General coaches on trains from Thursday

പ്രതീകാത്മക ചിത്രം

 

ചെന്നൈ: കോവിഡ് കാലത്ത് സ്പെഷൽ ട്രെയിനുകളായി ഓടിക്കൊണ്ടിരുന്ന തീവണ്ടികളിലെല്ലാം ജനറൽ കോച്ചുകൾ തിരിച്ചു വരുന്നു. ഘട്ടംഘട്ടമായി എല്ലാ തീവണ്ടികളിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേയുടെ തീരുമാനം. മാർച്ച് 10 മുതൽ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറൽ കോച്ചുകൾ പൂർണമായി പുനഃസ്ഥാപിക്കുക. 

ചെന്നൈ സെൻട്രൽ-യശ്വന്ത്പുർ എക്സ്‌പ്രസ്, ചെന്നൈ-ബെംഗളൂരു എക്സ്‌പ്രസ്, ചെന്നൈ-മൈസൂർ എക്സ്‌പ്രസ് എന്നിവയിലാണ് വ്യാഴാഴ്ച ( മാർച്ച് 10 ) മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുക. ഈ മാസം 16 മുതൽ ജനറൽ കോച്ചുകൾ കൂട്ടിച്ചേർക്കുന്ന തീവണ്ടികൾ ഇവയാണ്.

ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ് , എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് , ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് , മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്‌പ്രസ്, മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസ്.

ഏപ്രിൽ ഒന്നുമുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന തീവണ്ടികൾ

ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് , ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് , എഗ്‌മോർ-കൊല്ലം അനന്തപുരി  എഗ്‌മോർ-ഗുരുവായൂർ , എഗ്‌മോർ-കൊല്ലം , ചെന്നൈ സെൻട്രൽ-മംഗളൂരു എക്സ്‌പ്രസ് , ചെന്നൈ-സെൻട്രൽ ആലപ്പുഴ എക്സ്‌പ്രസ്, എഗ്‌മോർ-മംഗളൂരു, ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്‌പ്രസ് , കോയമ്പത്തൂർ-മംഗളൂരു എക്സ്‌പ്രസ് , കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി, കോയമ്പത്തൂർ-കണ്ണൂർ എക്സ്‌പ്രസ് , മധുര-തിരുവന്തപുരം അമൃത എക്സ്‌പ്രസ്, വെസ്റ്റ്‌കോസ്റ്റ്, വേണാട് എക്സ്‌പ്രസ്, നിലമ്പൂർ-കോട്ടയം എക്സ്‌പ്രസ്, കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ്, കണ്ണൂർ-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ്, വഞ്ചിനാട് എക്സ്‌പ്രസ്, എറണാകുളം-കണ്ണൂർ എക്സ്‌പ്രസ്, ആലപ്പുഴ-കണ്ണൂർ എക്സ്‌പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം എക്സ്‌പ്രസ്.