ഒന്നരവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അച്ഛന് നേരെ കയ്യേറ്റം; കാര്‍ തല്ലിതകര്‍ത്തു
By സമകാലിക മലയാളം ഡെസ്ക് | Published: 09th March 2022 09:20 PM |
Last Updated: 09th March 2022 09:20 PM | A+A A- |

പുറത്തുവന്ന സിസിടിവി ദൃശ്യം
കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന് നേരെ കയ്യേറ്റം. അങ്കമാലിയിലെ ഭാര്യവീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. സജീവ് വന്ന കാര്‍ തല്ലിത്തകര്‍ത്തു. ഒടുവില്‍ പൊലീസ് എത്തിയതിന് പിന്നാലെയാണ് സ്ഥലത്തെ സംഘര്‍ഷാവസ്ഥ അവസാനിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നു
കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മ പറഞ്ഞതായും താന്‍ വരുന്നതിന്റെ തലേദിവസം കൊന്നത് അതിനാലാണന്നും ഡിക്‌സി പറഞ്ഞു. രണ്ട് മക്കളെയും മര്യാദയ്ക്ക് നോക്കാത്തത് കൊണ്ട് താന്‍ ഭര്‍ത്താവിന് കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോട് ദേഷ്യത്തിലായിരുന്നു. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നതായും ഡിക്‌സി പറഞ്ഞു. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയിക്കുന്നു. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലെന്ന് ഡിക്‌സി പറഞ്ഞു.
അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മറിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സജീഷിന്റെ അമ്മ സിക്‌സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ അമ്മൂമ്മ സിക്‌സിയും സുഹൃത്തും ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം, രണ്ട് കുട്ടികളുണ്ടായിരുന്നതായും, അപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.