500 പവൻ ധൂർത്തടിച്ചു, സ്ത്രീധനമായി വാങ്ങിയെടുത്തത് മൂന്ന് കോടി, കൂടുതൽ ആവശ്യപ്പെട്ട് പീഡനം; പരാതിയുമായി മുൻ എംഎൽഎയുടെ മകൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 07:59 AM  |  

Last Updated: 11th March 2022 08:35 AM  |   A+A-   |  

n vijayan pillai's daughter filed a dowry case

പ്രതീകാത്മക ചിത്രം

 

കൊല്ലം; സ്ത്രീധന പീഡന പരാതിയുമായി മുൻ എംഎൽഎയുടെ മകൾ. ചവറ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്തു. 

തനിക്ക് ലഭിച്ച സ്വർണം മുഴുവനും നശിപ്പിച്ചെന്നും മൂന്നു കോടിയോളം രൂപ സ്ത്രീധനമായി വാങ്ങിയെന്നുമാണ് ലക്ഷ്മി പരാതിയിൽ പറയുന്നത്. ഭര്‍ത്താവ് ജയകൃഷ്ണന്‍, ജയകൃഷ്ണന്റെ പിതാവ് രാധാകൃഷ്ണപിള്ള, മാതാവ് എസ്. അംബികാദേവി, സഹോദരന്‍ ജ്യോതികൃഷ്ണന്‍ എന്നിവരുടെ പേരിലാണ് ചവറ പൊലീസ് കേടുത്തത്.

വിവാഹസമയം നല്‍കിയ 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ ധൂര്‍ത്തടിച്ചതായും മൂന്നുകോടിയോളം രൂപ ഇതിനോടകം സ്ത്രീധനമെന്നപേരില്‍ വാങ്ങിയെടുത്തു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതികള്‍ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.