കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 06:38 AM  |  

Last Updated: 12th March 2022 06:38 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 

അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്നെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായ രണ്ടുപേർക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ വർഷവും ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ വിജിലന്‍സ് പിടികൂടിയിരുന്നു.