കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 07:04 PM  |  

Last Updated: 13th March 2022 07:37 PM  |   A+A-   |  

suraj

മരിച്ച വിദ്യാര്‍ഥി സൂരജ്‌

 

തിരുവനന്തപുരം: കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് മാണിക്യപുരം സ്വദേശിയായ സൂരജ് ആണ് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.സൂരജിനെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.