ഹരിത നികുതിയില്‍ നിന്നും ഡീസല്‍ ഓട്ടോകളെ ഒഴിവാക്കി

എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപയായി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു
കെ എൻ ബാല​ഗോപാൽ നിയമസഭയിൽ/ ഫയൽ
കെ എൻ ബാല​ഗോപാൽ നിയമസഭയിൽ/ ഫയൽ

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഹരിത നികുതിയില്‍ നിന്നും ഡീസല്‍ ഓട്ടോറിക്ഷകളെ ഒഴിവാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. പഴയ വാഹനങ്ങള്‍ക്ക് 50 ശതമാനം ഹരിത നികുതി വര്‍ദിപ്പിക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. 

എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപയായി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഫണ്ട് അഞ്ചുകോടിയില്‍ നിന്നും ഒരു കോടിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. 

ഗ്രാമീണ കളിക്കളങ്ങള്‍ക്ക് അഞ്ചുകോടി രൂപ കൂടി അനുവദിച്ചതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. ക്ഷേമപെന്‍ഷന്‍ ഈ വര്‍ഷം കൂട്ടില്ല. പെന്‍ഷന്‍ പിന്നീട് വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ ഇടതുമുന്നണി നല്‍കിയ വാക്ക് പാലിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. സമാന ലക്ഷ്യവുമായാണ് കേന്ദ്രം സ്‌ക്രാപ്പ് പോളിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com