മലപ്പുറത്ത് കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്ക് തീപിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 08:26 PM  |  

Last Updated: 17th March 2022 08:26 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. പെട്ടെന്ന് കാറില്‍ നിന്ന് തീ ആളി. യുവാവിന്റെ തലയിലേക്കു തീ പടര്‍ന്നു.

പരിഭ്രമിക്കാതെ, കൈകൊണ്ടു തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയംരക്ഷ നേടിയിരുന്നു.