ഗ്രാമത്തിന്റെ ഉറക്കം കെടുത്തി കള്ളന്‍; 300 ഏക്കര്‍ വനത്തില്‍ പരക്കം പാഞ്ഞ് പൊലീസ്

കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തിന്റെ ഉറക്കംകെടുത്തുന്ന അശോകനെന്ന കള്ളനെ തിരയാന്‍ പ്രത്യേക ദൗത്യസംഘത്തെ ഇറക്കാനും ആലോചനയുണ്ട്
പൊലീസ് തിരയുന്ന മോഷ്ടാവ്‌
പൊലീസ് തിരയുന്ന മോഷ്ടാവ്‌

കാസര്‍കോട്: വനത്തില്‍ ഒളിച്ചു താമസിച്ച് നാട്ടില്‍ മോഷണം നടത്തുന്ന കാസര്‍കോട് സ്വദേശിയായ കള്ളനായി പരക്കംപാഞ്ഞ് പൊലീസ്. കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തിന്റെ ഉറക്കംകെടുത്തുന്ന അശോകനെന്ന കള്ളനെ തിരയാന്‍ പ്രത്യേക ദൗത്യസംഘത്തെ ഇറക്കാനും ആലോചനയുണ്ട്.

മടിക്കൈ-കോടോംബേളൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 300 ഏക്കര്‍ വനമാണ് അശോകന്റെ ഒളിയിടം. കഴിഞ്ഞദിവസമാണ് കള്ളന്‍ അശോകന്‍ സ്ത്രീയെ ആക്രമിച്ച് ആഭരണം കവര്‍ന്നത്. തുടര്‍ന്ന് ഈ വനത്തിലേക്ക് മുങ്ങി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അമ്പലത്തറ പൊലീസും ഹൊസ്ദുര്‍ഗ് പൊലീസുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഒപ്പം നാട്ടുകാരും. ചെങ്കല്‍ കുന്നുകളും കാടും ഇടകലര്‍ന്നുള്ള ഇവിടെ തിരച്ചിലിന് ദുഷ്‌കരമാണ്.

ചെറുപ്പംമുതല്‍ മോഷണം പതിവാക്കിയ അശോകന് കാടും മലകളും അത്രത്തോളം സുപരിചിതമാണ്. ഡോഗ് സ്‌ക്വാഡില്‍ തുടങ്ങി ഒടുവില്‍ ഡ്രോണ്‍ വരെ പറത്തി പൊലീസ് തിരയുന്നു.  ഒടുവിലിപ്പോള്‍ അശോകനെ തിരഞ്ഞു കാടുകയറുന്നവരുടെ ഏകോപനത്തിന് പൊലീസുകാര്‍ അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു. ഇനിയും കാട്ടില്‍ കഴിയാന്‍ അശോകന്‍ തീരുമാനിച്ചാല്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ തന്നെ തിരച്ചിലിന് ഇറക്കാനും ആലോചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com