പള്ളിക്ക് സമീപം അജ്ഞാത വസ്തു, ബോംബെന്ന സംശയത്തിൽ നാട്ടുകാർ രണ്ടരമണിക്കൂർ ഭീതിയിൽ; അമിട്ടിന്റെ പുറംകവറെന്ന് ബോംബ് സ്ക്വാഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 09:39 AM  |  

Last Updated: 20th March 2022 09:39 AM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: അടിമാലി പണിക്കൻകുടി സെന്റ് മരിയ വിയാനി പള്ളിക്ക് സമീപം കണ്ടെത്തിയ വസ്തു പരിഭ്രാന്തി പരത്തി. ബോംബ് ആണെന്നു സംശയിച്ച് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊട്ടിച്ച അമിട്ടിന്റെ പുറം കവറാണെന്ന് ബോംബ് സ്ക്വാഡ് കണ്ടെത്തിയതോടെയാണ് രണ്ടര  മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ശമനം ഉണ്ടായത്.

വെള്ളിയാഴ്ച  രാത്രി ഏഴോടെയാണ് വസ്തു പള്ളിപ്പരിസരത്ത് കണ്ടെത്തിയത്.  നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വെള്ളത്തൂവൽ പൊലീസ് സംഭവ സ്ഥലത്തെത്തി.  തുടർന്ന്  ഇടുക്കിയിൽ നിന്ന്  സ്ക്വാഡ് ഉദ്യോഗസ്ഥർ  എത്തി പരിശോധന  നടത്തുകയായിരുന്നു.