മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; പേവിഷബാധയേറ്റ് എഴ് വയസുകാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 08:50 AM  |  

Last Updated: 22nd March 2022 08:50 AM  |   A+A-   |  

akarsh

ആകർഷ്

 

തൃശൂർ: രണ്ടാം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും മകൻ ആകർഷ് (ഏഴ്) ആണ് മരിച്ചത്. 

അസ്വസ്ഥത കാണിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.

മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തു നായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. 

വലപ്പാട് ജിഡിഎംഎൽപി സ്‌കൂളിലാണ് ആകർഷ് പഠിക്കുന്നത്. കലായിനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥിയാണ് ആകർഷ്. ഈ മാസം 31ന് നടക്കുന്ന സ്‌കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടി. ആകർഷിന്റെ മരണത്തെത്തുടർന്ന് സ്‌കൂൾ വാർഷികാഘോഷം റദ്ദാക്കി.