'സര്‍ക്കാരിന് എതിരായ പ്രതിഷേങ്ങളില്‍ സിപിഐയ്ക്ക് മൗനം; പൊലീസ് ജനങ്ങളോട് മോശമായി പെരുമാറുന്നു': ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 09:45 PM  |  

Last Updated: 26th March 2022 09:45 PM  |   A+A-   |  

dyfi

ഡിവൈഎഫ്‌ഐ പതാക


ആലപ്പുഴ: ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനം. പല പൊലീസ് ഉദ്യോഗസ്ഥരും സദാചാര പൊലീസ് കളിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളില്‍ ജനങ്ങളോട് മോശം പെരുമാറ്റമാണെന്നും ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. 

സിപിഐയ്ക്ക് എതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന് എതിരായ പ്രതിഷേധങ്ങളില്‍ സിപിഐ മൗനം പാലിക്കുന്നു. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നില്ലെന്നും ഡിവൈഎഫ്‌ഐ വിമര്‍ശനം ഉന്നയിച്ചു. നേരത്തെ, സിപിഎം സമ്മേളനങ്ങളിലും സിപിഐയ്ക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.