പൊതുപണിമുടക്ക്; അവശ്യ സർവീസുകൾക്ക് ക്രമീകരണവുമായി കെഎസ്ആർടിസി

ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവീസുകൾ ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഈ മാസം 28, 29 തീയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യ സർവീസുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി കെഎസ്ആർടിസി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവീസുകൾ ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 

ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പൊലീസ് സഹായത്തോടെയും നിർദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളിൽ സർവീസുകൾ അയക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച സാധാരണയിൽ കൂടുതൽ സർവീസുകൾ അയക്കുന്നതും പണിമുടക്ക് കഴിഞ്ഞ് മാർച്ച് 30 ബുധനാഴ്ച പരമാവധി സർവീസുകളും അഡീഷണൽ സർവീസുകളും ആവശ്യാനുസരണം അയക്കുന്നതും യാത്രക്കാർക്ക് പരമാവധി യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

അതേസമയം സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മാത്രം 3909 സർവീസുകളാണ് കെഎസ്ആർടിസി നടത്തിയത്. സാധാരണ നടത്തുന്ന സർവീസുകളേക്കാൾ 700 ൽ‌ അധികം സർവീസുകളാണ് നടത്തിയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സെക്ടറിൽ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തിയതായും കെഎസ്ആർടിസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com