സില്‍വര്‍ലൈന്‍ പദ്ധതിക്ക്  63,941 കോടി; കെ റെയില്‍ ശമ്പളം നല്‍കിയിട്ട് 6 മാസം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 09:57 AM  |  

Last Updated: 27th March 2022 09:57 AM  |   A+A-   |  

k rail project

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്ന കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് ആറുമാസമായി  ശമ്പളമില്ല. 11 ജില്ലകളില്‍ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കല്‍ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കാണു ശമ്പളം ലഭിക്കാത്തത്. ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്നു കെ-റെയിലിന്റെ വിശദീകരണം. എന്നാല്‍ എല്ലാ ജില്ലകളിലും ശമ്പളം ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയില്ല.

ഭൂമിയേറ്റെടുക്കലിനു മുന്നോടിയായ ഭരണപരമായ ചെലവുകള്‍ക്കു 20.5 കോടി രൂപ സര്‍ക്കാര്‍ കെ- റെയിലിന് അനുവദിച്ചിരുന്നു.  നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളച്ചെലവ് നല്‍കേണ്ടത് പദ്ധതി നടത്തുന്ന ഏജന്‍സിയാണ്. ഇതും പദ്ധതിച്ചെലവിന്റെ ഭാഗമാണ്. പദ്ധതിക്ക് ഏകദേശം 63,941 കോടി രൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍