സ്‌കൂള്‍ ഹോസ്റ്റലില്‍ പ്ലസ് വണ്‍വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 02:28 PM  |  

Last Updated: 01st May 2022 02:28 PM  |   A+A-   |  

 

കോട്ടയം: ചങ്ങനാശ്ശേരി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.