ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേര്‍ക്ക് ബോംബേറ്
By സമകാലിക മലയാളം ഡെസ്ക് | Published: 02nd May 2022 06:54 AM |
Last Updated: 02nd May 2022 06:54 AM | A+A A- |

ഫയല്‍ ചിത്രം
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേര്‍ക്ക് ബോംബേറ്. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പെട്രോള്‍ നിറച്ച കുപ്പികള്‍ വീടിന് നേര്‍ക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
ഷവര്‍മ കഴിച്ച 16 കാരി മരിച്ച സംഭവം: രണ്ടു പേര് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ