കെജരിവാള്‍ കേരളത്തിലേക്ക്; ട്വന്റി 20യുമായി സഖ്യ പ്രഖ്യാപനം? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 12:58 PM  |  

Last Updated: 02nd May 2022 12:58 PM  |   A+A-   |  

arvind-kejriwal

അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി/കൊച്ചി: എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തിലേക്ക്. മെയ് പതിനഞ്ചിന് കെജരിവാള്‍ കേരളത്തിലെത്തും. ട്വന്റി 20യുടെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് കെജരിവാള്‍ എത്തുന്നത്. ട്വന്റി 20യുമായി എഎപി സഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 

തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എഎപിയും ട്വന്റി 20യും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാള്‍ കേരളത്തിലെത്തുന്നത്. തൃക്കാക്കരയില്‍ നിര്‍ണായക സാന്നിധ്യമാണ് ട്വിന്റി 20. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സഖ്യ സാധ്യതകള്‍ തേടുന്നത്. 

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി സാന്നിധ്യം വളര്‍ത്താനുള്ള നീക്കത്തിലാണ് എഎപി. ഗുജറാത്തില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി എഎപി സഖ്യത്തിലായിരുന്നു. ദക്ഷിണേന്ത്യയില്‍ കേരളം, തെലങ്കാന, കര്‍ണാട സംസ്ഥാനങ്ങളില്‍ എഎപി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം.
 

ഈ വാര്‍ത്ത കൂടി വായിക്കാം പുതിയ രാഷ്ട്രീയ പാര്‍ട്ടി?; 'ജന്‍ സുരാജ്'; സൂചന നല്‍കി പ്രശാന്ത് കിഷോര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ