നിലമ്പൂരിൽ കത്തിക്കുത്ത്; നാല് അതിഥി തൊഴിലാളികൾക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 09:26 PM  |  

Last Updated: 03rd May 2022 09:26 PM  |   A+A-   |  

clash in nilambur

പ്രതീകാത്മക ചിത്രം

 

മലപ്പുറം: നിലമ്പൂരിൽ അതിഥി തൊഴിലാളികളും സമീപവാസികളും തമ്മിലുണ്ടായ കത്തിക്കുത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. നാല് അതിഥി തൊഴിലാളികൾക്കാണ് സംഘ‍ര്‍ഷത്തിനിടെ കുത്തേറ്റത്ത്. കുത്തേറ്റവരെ നിലമ്പൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. 

പ്രദേശവാസികളായ യുവാക്കളും ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളും തമ്മിലാണ് സംഘ‍ര്‍ഷമുണ്ടായത്. ഇരുകൂട്ടരും തമ്മിലുള്ള വാക്കുതര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കാം

കോഴിക്കോട്ട് 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു; അഞ്ച് ഹോട്ടലുകള്‍ക്ക് നോട്ടീസ്; ഒരു സ്ഥാപനം അടച്ചുപൂട്ടി​ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ