എട്ടു വയസ്സുകാരി കുളത്തിൽ വീണു മരിച്ചു; പെൺകുട്ടി പോക്സോ കേസിലെ ഇര 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 05:40 PM  |  

Last Updated: 07th May 2022 05:40 PM  |   A+A-   |  

Pocso case

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: പോക്സോ കേസിലെ ഇരയായിരുന്ന എട്ടു വയസ്സുകാരി കുളത്തിൽ വീണു മരിച്ചു. ഇടുക്കി വണ്ടൻമേട് പതിനാറ് ഏക്കറിൽ തോട്ടം തൊഴിലാളികളുടെ മകളാണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്നപ്പോൾ കുട്ടി കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. 

കളിക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളുടെ മൊഴി. പോക്സോ കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

'വാ തുറന്നാൽ വിഷം തുപ്പുന്ന പിസി ജോർജിനെ, കെട്ടിപ്പിടിച്ച് ഉമ്മ വച്ചു വരുന്ന ആളെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കുന്നത്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ