തൃക്കാക്കരയില്‍ സിപിഎം അംഗത്തിന്റെ വീടിന് തീയിട്ടു; പൂര്‍ണമായി കത്തിനശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 10:02 AM  |  

Last Updated: 08th May 2022 10:17 AM  |   A+A-   |  

CPM member's house set on fire

പ്രതീകാത്മക ചിത്രം

 

കൊച്ചി: തൃക്കാക്കരയില്‍ സിപിഎം അംഗത്തിന്റെ വീടിന് തീയിട്ടു. അത്താണി സ്വദേശിനി മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രി ഒരുമണിക്കാണ് സംഭവം. 

സമീപത്തെ ആളുമായുണ്ടായ തര്‍ക്കമാണ് വീടിന് തീയിടാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. വീട് പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

'അടിക്കുന്നതുവരെ ലോട്ടറി എടുക്കും', ഒടുവിൽ സോമനെ തേടി ഭാ​ഗ്യദേവത എത്തി; 70 ലക്ഷം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ