'കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം', ഒരുവർഷം കൂടി നീട്ടി; അനുമതി തോക്ക് ലൈസൻസുള്ളവർക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 11:26 AM  |  

Last Updated: 08th May 2022 11:26 AM  |   A+A-   |  

wild boar attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മനുഷ്യജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരുവർഷം കൂടി നീട്ടി വനം വകുപ്പ് ഉത്തരവിട്ടു. തോക്ക് ലൈസൻസുള്ളവർക്കു മാത്രമാണ് കാട്ടുപന്നികളെ കൊല്ലാൻ അനുമതിയുള്ളത്. കഴിഞ്ഞ വർഷത്തെ ഉത്തരവിന്റെ സമയപരിധി ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. 

വനംവകുപ്പിന്റെ എല്ലാ ഡിവിഷനുകളിലെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടികൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്വീകരിക്കണമെന്നും ഒരുവർഷം തികയുന്ന മുറയ്ക്ക് നശിപ്പിച്ച കാട്ടുപന്നികളുടെ എണ്ണവും മറ്റും വിശദീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻ​ഹ നിർദേശിച്ചു. 

കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ ആറ് മാസത്തേക്ക് അനുമതി നൽകി ആദ്യം ഉത്തരവിറക്കിയത് 2020 മേയ് 18നാണ്. ഇത് ആറ് മാസവും പിന്നീട് ഒരു വർഷവും കൂടി നീട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കാം

ചാരുംമൂട് സംഘര്‍ഷത്തില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ