ജോ ജോസഫിന് അപരന്‍; തൃക്കാക്കരയില്‍ പത്രിക നല്‍കിയത് 19 പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 07:48 PM  |  

Last Updated: 11th May 2022 07:59 PM  |   A+A-   |  

jo_joseph

ഡോ. ജോ ജോസഫ് / ഫെയ്‌സ്ബുക്ക്

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപരഭീഷണി. ചങ്ങാനാശേരിക്കാരന്‍ ജോ മോന്‍ ജോസഫാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. ഡമ്മി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയാണ് 19 പേര്‍ പത്രിക നല്‍കിയത്. ഇന്നായിരുന്നു പത്രികസമര്‍പ്പിക്കാനുള്ള അവസാന തീയതി.

12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍

സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ജോമോന്‍ ജോസഫ് പറഞ്ഞു. പരസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും മത്സരരംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്, ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാനമത്സരം.

പിടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിടി തോമസ് ജയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ