കേരളത്തിൽ കാലവർഷം നേരത്തെ ; ആൻഡമാനിൽ ഈ മാസം 15ന്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 07:03 AM  |  

Last Updated: 13th May 2022 07:03 AM  |   A+A-   |  

rain cloudS

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷവും എത്തുന്നു. ഈ മാസം 15ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ആൻഡമാനിൽ കനത്ത മഴ പെയ്തേക്കും. 60 കിലോമീറ്റർ വരെ കാറ്റിനും സാധ്യത ഉണ്ട്. 

ആൻഡമാനിൽ കാലവർഷം എത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെത്തും. സാധാരണ, ആൻഡമാനിൽ മേയ് 22നും കേരളത്തിൽ ജൂൺ ഒന്നിനുമാണു കാലവർഷം എത്താറുള്ളത്. 

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഇന്ന് പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ