സർക്കാരിന്റെ അനുമതിയില്ലാതെ കരാർ സ്വകാര്യ കമ്പനിക്ക്; ബെഹ്റയുടെ വീഴ്ചയ്ക്ക് മാപ്പ് ചോദിച്ച് അനിൽകാന്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 11:37 AM  |  

Last Updated: 15th May 2022 11:37 AM  |   A+A-   |  

anil_kanth_behera

ലോക്നാഥ് ബെഹ്റ, അനിൽകാന്ത്

 

തിരുവനന്തപുരം: ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാട് നടത്തിയതിൽ സർക്കാരിനോടു മാപ്പു ചോദിച്ച് സംസ്ഥാന പൊലീസ് മേധാവി. സർക്കാരിന്റെ അനുമതിയില്ലാതെ പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സ്വകാര്യ കമ്പനിക്കു നൽകിയതിലാണു വീഴ്ച. ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്കാണ് ഡിജിപി അനിൽകാന്ത് മാപ്പ് ചോദിച്ചത്.

2018ലാണു പൊലീസ് വെബ്സൈറ്റ് നവീകരിക്കാൻ കാവിക ടെക്നോളജീസ് എന്ന കമ്പനിക്കു വർക്ക് ഓർഡർ നൽകിയത്. സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ അതില്ലാതെയാണ് ഓർഡർ നൽകിയത്. കുപ്പുതല ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശയും വാങ്ങിയിരുന്നില്ല. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ പ്രവൃത്തി അംഗീകരിക്കുന്നതിന് അനുമതിക്കായി ആഭ്യന്തരവകുപ്പിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. 

വന്നുപോയ വീഴ്ച മാപ്പാക്കണമെന്നും മേലിൽ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കുമെന്നും ഡിജിപി അനിൽകാന്ത് ആഭ്യന്തര വകുപ്പിനു കത്തു നൽകി. ഡിജിപിയുടെ വിശദീകരണം അംഗീകരിച്ച് നാലു ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒരു കോടിയുടെ ‘ഫിഫ്‌റ്റി–-ഫിഫ്‌റ്റി’ ടിക്കറ്റ് ; ഞായർ ലോട്ടറി തിരിച്ചെത്തുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ