കുന്നംകുളത്തിന്റെ മാപ്പ്: സാബു ജേക്കബിനെ പരിഹസിച്ചുള്ള പോസ്റ്റ് ശ്രീനിജന്‍ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 01:55 PM  |  

Last Updated: 16th May 2022 01:55 PM  |   A+A-   |  

pv_sreenijan

പി വി ശ്രീനിജന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പിവി ശ്രീനിജന്‍ എംഎല്‍എ പിന്‍വലിച്ചു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. 

ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കില്‍ തരണേയെന്നായിരുന്നു ശ്രീനിജന്റെ പോസ്റ്റ്. ഒരാള്‍ക്കു കൊടുക്കാനാണെന്നും ശ്രീനിജന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. 

ട്വന്റി ട്വന്റിയുടെ വോട്ട് ചോദിക്കും മുന്‍പ് ട്വന്റി ട്വന്റിക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പുപറയാന്‍ ശ്രീനിജന്‍ അടക്കമുള്ളവര്‍ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിജന്റെ പോസ്റ്റ് വന്നത്. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി വോട്ട് ആര്‍ക്കെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് സാബു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പെരുമ്പാമ്പ് മുട്ടയിട്ടു; ദേശീയപാത നിര്‍മ്മാണം 54 ദിവസം നിര്‍ത്തിവച്ച് ഊരാളുങ്കല്‍ സൊസൈറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ