വിജയ്ബാബുവിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ മലയാളി നടി ഇടപെട്ടു?; പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2022 10:28 AM  |  

Last Updated: 27th May 2022 10:28 AM  |   A+A-   |  

vijay_babu1

വിജയ് ബാബു/ഫയൽ

 

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് തിരയുന്ന നടന്‍ വിജയ് ബാബുവിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടി രംഗത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഈ നടി പരാതിക്കാരിയായ യുവനടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. മലയാളി നടിയെ അടുത്ത ദിവസം തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. 

ബലാത്സംഗക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഈ നടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ, വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന്, വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിനിമാ രംഗത്ത് തന്നെയുള്ള വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ക്രഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചത്. 

തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണം തീര്‍ന്നതോടെ സുഹൃത്തിനോട് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു തരാന്‍ വിജയ് ബാബു ആവശ്യപ്പെട്ടതെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കാം 

പണം തീര്‍ന്നു, വിജയ് ബാബുവിനായി ക്രഡിറ്റ് കാര്‍ഡ് ദുബായിലെത്തിച്ച് സുഹൃത്ത്; ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ