ഉമ്മന്‍ ചാണ്ടി നാളെ ജര്‍മനിയിലേക്ക്; വിദഗ്ധ ചികിത്സ ചാരിറ്റി ക്ലിനിക്കില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 08:56 AM  |  

Last Updated: 05th November 2022 08:56 AM  |   A+A-   |  

Oommen Chandy wins case against VS

ഉമ്മന്‍ചാണ്ടി, ഫയല്‍ ചിത്രം


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലേക്ക് വി​ദ​ഗ്ധ ചികിത്സയ്ക്കായി പോകും. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു.  മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺ​ഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പ  ഉണ്ടാകും. 

ഞായറാഴ്ച പുലർച്ചെയാണ് ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക് യാത്ര തിരിക്കുക. ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഇത്.  312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. 11 നൊബേൽ സമ്മാന ജേതാക്കൾ ഈ ആശുപത്രിയിൽ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. 

ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് കാര്യമറിയില്ല. ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015-ൽ വന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ൽ വന്നപ്പോൾ യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയതായും ചാണ്ടി ഉമ്മൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറില്‍ ചാരി നിന്നതിന്‌ കുട്ടിയെ ചവിട്ടിയ സംഭവം; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ