കാതടപ്പിക്കുന്ന ശബ്ദം, പുറത്തേക്ക് തള്ളിനിൽക്കുന്ന ടയർ; കാറിന് പിടിവീണു,12,500 രൂപ പിഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 08:57 AM  |  

Last Updated: 10th November 2022 08:57 AM  |   A+A-   |  

car

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഘോരശബ്ദം പുറപ്പെടുവിച്ച് പാഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പിഴയിട്ടു. കസ്റ്റഡിയിലെടുത്ത കാറിന്റെ രേഖകൾ പിടിച്ചെടുക്കുകയും 12,500 രൂപ പിഴയിടുകയും ചെയ്തു. നേര്യമംഗലം സ്വദേശി സൂര്യയുടെ കാറാണ് ഇന്നലെ ഉച്ചയ്ക്ക് പിടിച്ചത്. 

അനധികൃതമായി ഘടിപ്പിച്ച സൈലൻസറിലൂടെ അമിതശബ്ദം ഉണ്ടാക്കിയായിരുന്നു യാത്ര. കാറിന്റെ ടയറുകൾ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്നത് അപകടകരമായ രീതിയിലായിരുന്നെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എം ഇബ്രാഹിംകുട്ടി പറഞ്ഞു. കാർ പൂർവസ്ഥിതിയിലാക്കുകയും പിഴയടയ്ക്കുകയും ചെയ്ത ശേഷം രേഖകൾ തിരിച്ചുനൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ബ്ലാക്ക് ലേബലില്‍ സ്വര്‍ണം'; മദ്യക്കുപ്പിയില്‍ കടത്താന്‍ ശ്രമിച്ചത് 73 പവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ