വിവാദ കശ്മീര്‍ പരാമര്‍ശം; കെടി ജലീലിനെതിരായ രാജ്യദ്രോഹ ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 09:36 PM  |  

Last Updated: 11th November 2022 09:36 PM  |   A+A-   |  

k t jaleel

കെടി ജലീല്‍/ഫയല്‍

 

ന്യൂഡല്‍ഹി:  വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിന് എതിരായ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്ന അഭിഭാഷകന്‍ ജിഎസ് മണിയുടെ അപേക്ഷ കോടതി തള്ളി. 

ജിഎസ് മണി നല്‍കിയ പരാതി കേരളത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് കെടി ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല, ജമ്മുകശ്മീര്‍ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍ എന്നും പറഞ്ഞിരിന്നു. ജലീലിന്റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

തീര്‍ത്തും അസ്വീകാര്യം, പിഴവുകള്‍ നിറഞ്ഞത്; രാജീവ് വധ ഉത്തരവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ