ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ വിജയകരം, ഒരാഴ്ചത്തെ വിശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 08:45 AM  |  

Last Updated: 11th November 2022 08:45 AM  |   A+A-   |  

Oommen Chandy wins case against VS

ഉമ്മന്‍ചാണ്ടി, ഫയല്‍ ചിത്രം

 

മ്യൂണിക്ക്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ലേസര്‍ ശസ്ത്രക്രിയ വിജയകരമായിരുന്നതായി അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു. 

ലേസര്‍ ശസ്ത്രക്രിയ ബര്‍ളിനിലെ ചാരിറ്റി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയെ ബര്‍ലിന്‍ ചാരിറ്റെ ഹോസ്പിറ്റലില്‍ ഇഎന്‍ടി ഒപി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.  പരിശോധനയ്ക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടിക്ക് ലേസര്‍ സര്‍ജറി നിര്‍ദേശിച്ചത്.ബുധനാഴ്ചയാണ് ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ അഡ്മിറ്റായത്. തൊണ്ടയിലെ അസുഖത്തിനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ലേസര്‍ സര്‍ജറിയ്ക്ക് ശേഷം ശനിയാഴ്ചയോടെ ആശുപത്രി വിട്ടേക്കും

ഈ വാർത്ത കൂടി വായിക്കൂ 

ഇടുക്കിയില്‍ 15കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ