കല്യാണം വിളിക്കാത്തതിന് വഴക്ക്, മണ്ഡപത്തില്‍ കൂട്ടത്തല്ല്, വധുവിന്റെ അച്ഛന് കുത്തേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 06:34 AM  |  

Last Updated: 13th November 2022 06:34 AM  |   A+A-   |  

child marriage

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടയില്‍ സംഘർഷം. ബാലരാമപുരത്ത് സെൻറ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലാണ് സംഘർഷം ഉണ്ടായത്. 

സംഘർഷത്തിന് ഇടയിൽ വധുവിന്റെ അച്ഛന് കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ ചടങ്ങിന്
ഇടയിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 

കല്യാണം വിളിച്ചില്ലെന്നാരോപിച്ച് ബന്ധുവായ ഒരാൾ വഴക്കിട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വാക്കേറ്റം പിന്നീട് സംഘർഷമായി മാറി. 

ഈ വാർത്ത കൂടി വായിക്കൂ 

ക്ലാസ് മുറിയില്‍ പ്യൂണ്‍ ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ