ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു; വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 09:06 AM  |  

Last Updated: 15th November 2022 09:09 AM  |   A+A-   |  

oommen_chandy

ഉമ്മൻ‌ ചാണ്ടി മകൾ അച്ചുവിനൊപ്പം/ ഫെയ്സ്ബുക്ക്

 

കൊച്ചി: വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡ്‌സ്ചാര്‍ജ് ചെയ്തു. 

മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മന്‍ചാണ്ടിയെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയ ആയതിനാൽ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബഹനാൻ എംപി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ബർലിനിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എന്‍ജിനീയറിങ് പ്രവേശനം: സമയപരിധി ഈ മാസം 30 വരെ നീട്ടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ