കണ്ണൂരില്‍ ബസില്‍ ഉപേക്ഷിച്ച നിലയില്‍ 100 വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 06:38 AM  |  

Last Updated: 16th November 2022 06:38 AM  |   A+A-   |  

bullet

മത്സ്യത്തൊഴിലാളിയുടെ ചെവിയില്‍ വെടിയേറ്റ ബുള്ളറ്റ്‌


കണ്ണൂർ: കണ്ണൂരിൽ  കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ 100 വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് തിരകൾ പിടികൂടിയത്. 

കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.

പിടിച്ചെടുത്ത വെടിയുണ്ടകൾ ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് ‌അന്വഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന തോക്കിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പങ്കെടുത്തത് 25000 പേര്‍ മാത്രം, കേരളത്തിലെ ബാക്കി ജനം എനിക്കൊപ്പം'; രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ