ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് മാത്രം; വെളിച്ചെണ്ണ മായം തടയാന്‍ നടപടി, 'ഓപ്പറേഷന്‍ ഓയില്‍'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 04:35 PM  |  

Last Updated: 16th November 2022 04:35 PM  |   A+A-   |  

edible oil

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന് നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന് സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കണം. സംസ്ഥാനത്ത് ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകിട്ടി; ഞങ്ങളുടെ പ്രതികരണം ഫലം കണ്ടു; മുസ്ലീം ലീഗ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ