എസ്ഡിപിഐയുടെ കൊടിയെന്ന് കരുതി, പോര്‍ച്ചുഗല്‍ പതാക വലിച്ചു കീറി; അമളി പിണഞ്ഞ് യുവാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 02:18 PM  |  

Last Updated: 16th November 2022 03:33 PM  |   A+A-   |  

portugal_flag

പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കണ്ണൂര്‍: എസ്ഡിപിഐയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗലിന്റെ ദേശീയ പതാക വലിച്ചുകീറി യുവാവ്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന് പിന്തുണ അര്‍പ്പിച്ചു കൊണ്ടു കെട്ടിയ പതാകയാണ് യുവാവ് കീറിയത്. 

പോര്‍ച്ചുഗലിന്റെ പതാക യുവാവ് വലിച്ച് കീറുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവം കണ്ട പോര്‍ച്ചുഗല്‍ ആരാധകരെത്തി ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്. 

ലോകകപ്പ് തൊട്ടടുത്തെത്തിയതോടെ, ഇഷ്ട ടീമുകളുടേയും താരങ്ങളുടേയും കട്ടൗട്ടുകളും കൊടികളുമായി ആഘോഷമാക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ