ബസ് ഹമ്പ് ചാടുന്നതിനിടെ അടിയുലഞ്ഞു, അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക്; യാത്രക്കാരന് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 09:08 PM  |  

Last Updated: 18th November 2022 09:08 PM  |   A+A-   |  

johnsan

ജോണ്‍സണ്‍

 

പാലക്കാട്: ആലത്തൂരില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി പി ജോണ്‍സണാണ്
(54) മരിച്ചത്.  ബസ് ഹമ്പ് ചാടുന്നതിനിടെ, അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു.

ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്എസ്എസിന് സമീപത്തായിരുന്നു സംഭവം. കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ജോലിക്കു പോകാനായി ബസില്‍ കയറിയത്.

ബസ് സ്റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്ന ജോണ്‍സണ്‍ പാതയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ച കഴിഞ്ഞായിരുന്നു മരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ