ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം; പണം വാങ്ങി തട്ടിപ്പ്, പൊലീസുകാരന് സസ്പെൻഷൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 08:49 PM  |  

Last Updated: 21st November 2022 08:49 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: കൂടുതൽ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ പൊലീസുകാരന് സസ്പെൻഷൻ. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആർ കെ രവിശങ്കറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമെന്ന് വാ​ഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 

രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് ആണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങൾക്കിടയിൽ പൊലീസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീർത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സംഭവത്തിൽ പാലക്കാട് ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി വൈ എസ് പി വകുപ്പുതല അന്വേഷണം നടത്തും.

ഈ വാർത്ത കൂടി വായിക്കൂ

വൈദ്യനെന്ന വ്യാജേന പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ