മലയാളി ദമ്പതികള്‍ പഴനിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഏഴ് പേര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 07:25 AM  |  

Last Updated: 23rd November 2022 07:25 AM  |   A+A-   |  

suicide_in_pazhani

പഴനിയില്‍ ആത്മഹത്യ ചെയ്ത രഘുരാമൻ, ഭാര്യ ഉഷ

 

പഴനി: മലയാളി ദമ്പതികൾ പഴനിയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. 

ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും ആത്മഹത്യാ കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു.

കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാർട്ടികൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 
ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർ പഴനിയിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അനുമതി ഇല്ലാതെ ആയുർവേദ ചികിത്സ; പെരിയ കേസ് പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ