മോഷ്ടിച്ച മോട്ടോറുമായി മുങ്ങി; പുലര്‍ച്ചെ രണ്ട് മണിക്ക് കൈയോടെ പിടികൂടി നാട്ടുകാര്‍; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 07:26 PM  |  

Last Updated: 24th November 2022 07:32 PM  |   A+A-   |  

motor_theft

മോഷ്ടിച്ച മോട്ടോറുകള്‍

 

തൃശൂര്‍: മോഷ്ടിച്ച മോട്ടോറുകളുമായി വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുന്നതിനിടെ അതിഥി തൊഴിലാളികളെ നാട്ടുകാര്‍ കൈയോടെ പിടികൂടി.  മേലൂര്‍ രണ്ടാം വാര്‍ഡിലെ കല്ലുകുത്തി കിഴക്കേ പാറക്കടവില്‍ പഞ്ചായത്ത് സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമിന്റെ 80 എച്ച്പി മോട്ടോറാണ് വാഹനത്തിലാക്കി മുങ്ങാന്‍ നോക്കിയത്.

അഴിച്ചു വച്ചിരുന്ന മോട്ടോര്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിപ്പിക്കാന്‍ എടുത്തപ്പോഴാണ് അനുബന്ധ സാധനങ്ങള്‍ കാത്താതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് അതിഥി തൊഴിലാളികള്‍ മൂന്ന് ചക്രം ഘടിപ്പിച്ച വാഹനവുമായി പോകുന്നത് കണ്ടത്. അത് പരിശോധിച്ചപ്പോഴാണ് കുപ്പികള്‍ക്കിടയില്‍ ഒളിപ്പിച്ച മോട്ടോര്‍ അഴിച്ച നിലയില്‍ കണ്ടത്. പിടികൂടുമെന്ന് ഉറപ്പായതോടെ അവര്‍ ഓടിരക്ഷപ്പെട്ടു.

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അവരുടെ ഫോട്ടോ പ്രചരിച്ചതോടെ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ മറ്റൊരു മോട്ടോറും മോഷണം പോയി. സംഭവത്തില്‍ എസ്എച്ച്ഒ ഒബി അരുണിന്‍രെ നേതത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  തലശേരി ഇരട്ടക്കൊലപാതകം; പ്രതി പാറായി ബാബു ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു, ചിത്രം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ