പൊന്നാനിയില്‍ 160 കിലോ തൂക്കം വരുന്ന കട്ടക്കൊമ്പന്‍ വലയില്‍; വിറ്റത് വന്‍ തുകയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 09:24 AM  |  

Last Updated: 24th November 2022 09:24 AM  |   A+A-   |  

katta komban

ടെലിവിഷന്‍ ദൃശ്യം


പൊന്നാനി: 160 കിലോ വരുന്ന കട്ടക്കൊമ്പൻ വലയിലായി. ഫൈബർ വള്ളവുമായി മീൻപിടിത്തത്തിനിറങ്ങിയവർക്കാണ് കൂറ്റൻ കട്ടക്കൊമ്പനെ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിലേക്ക് കയറ്റാൻ സാധിക്കാതിരുന്നതോടെ വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്.

ഇതേ ഇനത്തിൽപ്പെട്ട ചെറിയ മത്സ്യങ്ങളാണ് സാധാരണ ലഭിക്കാറ്. ഇത്രയും തൂക്കമുള്ള കട്ടക്കൊമ്പൻ ആദ്യമായാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 9500 രൂപയ്ക്കാണ് ഈ കട്ടക്കൊമ്പനെ വിറ്റത്. ഒഴുക്കുവല മീൻപിടിത്തത്തിനിടെയാണ് കൂറ്റൻ മത്സ്യം കുടുങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിങ്, കാര്‍ തൊഴിലാളികള്‍ക്ക് ഇടയിലേക്ക്  പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് പരിക്ക്, യുവാവ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ