ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കം; മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 10:45 AM  |  

Last Updated: 25th November 2022 10:48 AM  |   A+A-   |  

munnar_murder

മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ കൊല്ലപ്പെട്ട യുവാവ് ബിമല്‍/ ടെലിവിഷന്‍ ചിത്രം

 

മൂന്നാര്‍:  മൂന്നാറിലെ ആനസവാരി കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജീവനക്കാരനായ തൃശൂര്‍ സ്വദേശി ബിമല്‍ ആണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കമാണ്  കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു. 

ഇന്ന് രാവിലെയാണ് ബിമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠന്‍ പൊലീസില്‍ മൊഴി നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ