വിസി നിയമനം; സെനറ്റ് യോഗം മറ്റന്നാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2022 05:27 PM  |  

Last Updated: 09th October 2022 05:27 PM  |   A+A-   |  

kerala_university

കേരള സര്‍വകലാശാല

 

തിരുവനന്തപുരം:  കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള യോഗം ചൊവ്വാഴ്ച ചേരും. പതിനൊന്നിന് മുമ്പ് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മാത്രാമാണ് രാവിലെ പത്തുമണിക്ക് വിളിച്ച ചേര്‍ത്ത യോഗത്തിന്റെ അജണ്ട. ഇതു സംബന്ധിച്ച നോട്ടിസ് വിസി വിപി മഹാദേവന്‍പിള്ള അംഗങ്ങള്‍ക്ക് അയച്ചു.

അതേസമയം, കഴിഞ്ഞ സെനറ്റിലെ നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നു ഭരണകക്ഷി അംഗങ്ങളും അജന്‍ഡ പ്രകാരം പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നു പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെടുമെന്നാണു റിപ്പോര്‍ട്ടുകള്‍. വിസിയുടെ കാലാവധി ഒക്ടോബര്‍ 24ന് അവസാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ പെട്ടി ഓട്ടോ അഭയമാക്കിയ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും: നടപടിയുമായി ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ