തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത മലയാളി തിഹാര്‍ ജയിലില്‍ മരിച്ചു 

കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് ഐ എസുമായി ബന്ധം ആരോപിച്ച് മുഹമ്മദ് അമീനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്
മുഹമ്മദ് അമീന്‍
മുഹമ്മദ് അമീന്‍

മലപ്പുറം: തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തിഹാര്‍ ജയിലിൽ മരിച്ചു. മങ്കട കടന്നമണ്ണ കാതൊടി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത്. തിഹാര്‍ ജയിലില്‍നിന്ന് മങ്കട പൊലീസ് വഴി അമീന്‍ മരിച്ചതായി ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം കിട്ടി.

2021 മാര്‍ച്ചിലാണ് ഐ എസുമായി ബന്ധം ആരോപിച്ച് മുഹമ്മദ് അമീനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. തലവേദനയും ഛര്‍ദ്ദിയുമുണ്ടായതിനെത്തുടര്‍ന്ന് അമീനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. വിദഗ്ധ ചികിത്സ പറഞ്ഞിരുന്നതായും ഇതിനിടെ മരിക്കുകയായിരുന്നുവെന്നുമാണ് വിവരം. 

ഇന്ന് രാവിലെ എട്ടുമണിക്ക് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കള്‍ ശനിയാഴ്ച വൈകീട്ട് യാത്രതിരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com