കോഴിക്കോട് സിനിമ ചിത്രീകരണത്തിനിടെ തെരുവുനായയുടെ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th October 2022 11:35 AM  |  

Last Updated: 09th October 2022 11:36 AM  |   A+A-   |  

STRAY DOG ATTACK

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  മേത്തോട്ടുതാഴെ സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചു. കടിയേറ്റ ജോബിന്‍ ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരപരിധിയിലെ വിവിധ ഇടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചത്. ഹരീഷ് പേരടിയുടെ പ്രൊഡക്്ഷനിലുള്ള ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ചിത്രീകരണത്തിനിടെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കടിച്ച നാട ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. അതിന് പിന്നാലെ ജോബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കമ്പനിയുമായി നല്ല ബന്ധം; അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ